വീഡിയോകോണിന്റെ ഇൻഫിനിയം ഗ്രാഫൈറ്റ് വിപണിയിൽ

വീഡിയോകോൺ മൊബൈലിന്റെ സ്മാർട്ട് ഫോണായ ഇൻഫിനിയം ഗ്രാഫൈറ്റ് വിപണിയിൽ. ജസ്റ്റർ കൺട്രോൾ ഫീച്ചർ സഹിതമെത്തുന്ന ഈ ഫോണിന് 10,499 രൂപയാണ് വില. ഓട്ടോ ആൻസ്വർ, ഓട്ടോ സ്വിച്ച് സ്പീക്കർ തുടങ്ങിയവയെ പ്രാവർത്തികമാക്കുന്ന ഇന്റലിജൻസ് സെൻസ് ഫീച്ചറാണ് ജസ്റ്റർ കൺട്രോൾ.
 | 

ആൻഡ്രോയ്ഡ് കിറ്റ് കാറ്റിൽ പ്രവർത്തിക്കുന്ന ഫോണിന് 4.7 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 1 ജിബി റാം, 16 ജിബി ഇൻബിൽറ്റ് മെമ്മറി, 1.3 ജിഗാബൈറ്റ്‌സ് ക്വാഡ് കോർ പ്രൊസസ്സർ, 1800 എം.എ.എച്ച് ലി പോളിമർ ബാറ്ററി തുടങ്ങിയവ സവിശേഷതകളിൽ ചിലതാണ്. ഇതിലെ ലോക്ക് സ്‌ക്രീനിലുള്ള പ്രീ ഡിഫൈൻഡ് ജസ്റ്ററുകളായ മെയ്ക്കിംഗ് സി, എം, ഒ എന്നിവയിലൂടെ യൂസർമാർക്ക് യഥാക്രമം സ്‌ക്രീൻ ഡയൽ ചെയ്യാനും മ്യൂസിക്ക് പ്ലെയർ, ക്യാമറ എന്നിവ പ്രവർത്തിപ്പിക്കാനും സാധിക്കും.

ഒരു യൂസർക്ക് തന്റേതു മാത്രമായ നാല് ജസ്റ്ററുകൾ ഈ ഫോണിൽ സെറ്റ് ചെയ്യാൻ സാധിക്കും. ഇൻഫിനിയം ഗ്രാഫൈറ്റിന് എട്ട് മെഗാപിക്‌സൽ ഓട്ടോ ഫോക്കസ് ക്യാമറ, എക്‌സ്‌മോർട്ടം ബി.എസ്.ഐ സെൻസർ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. ഈ ക്യാമറയുപയോഗിച്ച്  88 ഡിഗ്രി വൈഡ് ആംഗിളിൽ ഷൂട്ട് ചെയ്യാം.