ലോകത്തിലെ ഏറ്റവും സ്ലിമ്മായ ഫോൺ ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും സ്ലിമ്മായ ഫോൺ വിവോ എക്സ് 5 മാക്സ് ഇന്ന് പുറത്തിറക്കാൻ പോവുകയാണെന്ന് ചൈനീസ് നിർമാതാക്കാളായ വിവൊ വെളിപ്പെടുത്തി. ഡിസംബർ 15ന് ഈ ഫോൺ ഇന്ത്യയിലെത്തും. 4.85 മില്ലീമീറ്റർ കനമുള്ള ഈ ഫോൺ പുറത്തിറങ്ങുന്നതോടെ ഏറ്റവും സ്ലിമ്മായ ഫോൺ എന്നുള്ള ഓപ്പോ ആർ 5ന്റെ റെക്കോർഡ് തകർക്കപ്പെടും.
 | 
ലോകത്തിലെ ഏറ്റവും സ്ലിമ്മായ ഫോൺ ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും സ്ലിമ്മായ ഫോൺ വിവോ എക്‌സ് 5 മാക്‌സ് ഇന്ന് പുറത്തിറക്കാൻ പോവുകയാണെന്ന് ചൈനീസ് നിർമാതാക്കാളായ വിവൊ വെളിപ്പെടുത്തി. ഡിസംബർ 15ന് ഈ ഫോൺ ഇന്ത്യയിലെത്തും. 4.85 മില്ലീമീറ്റർ കനമുള്ള ഈ ഫോൺ പുറത്തിറങ്ങുന്നതോടെ ഏറ്റവും സ്ലിമ്മായ ഫോൺ എന്നുള്ള ഓപ്പോ ആർ 5ന്റെ റെക്കോർഡ് തകർക്കപ്പെടും. ഇന്നാണീ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുന്നത്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീൻ (1920 x 1080 പിക്‌സൽസ്) ഡിസ്‌പ്ലേയാണിതിനുള്ളത്. ക്വാൽകോം 615 64 ബിറ്റ് ക്വാഡ്‌കോർ പ്രൊസസ്സർ, 2ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, 13 മെഗ്പിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രന്റ് ക്യാമറ തുടങ്ങിയവ ഇതിലുണ്ട്. ഈ ഫോണിനായി വിവൊ എക്‌സ് 5 മാക്‌സ് എന്നൊരു മദർബോർഡും ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിന് 1.7 മില്ലീമീറ്റർ കനമാണുള്ളത്. ഈ ഡ്യൂവൽ സിം ഫോണിൽ ഒരു മൈക്രോ സിംകാർഡും നാനോ സിംകാർഡും ഇടാൻ കഴിയും. ഇതിന്റെ മെമ്മറി 128 ജിബിക്ക് മുകളിൽ എക്‌സ്പാൻഡ് ചെയ്യാനാകും. ആൻഡ്രോയ്ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണീ ഫോൺ പ്രവർത്തിക്കുന്നത്.