കാത്തിരിപ്പിന് വിരാമം; വാട്‌സ് ആപ്പ് കോൾ എല്ലാവർക്കുമെത്തി
വാട്സ് ആപ്പിന്റെ പുതിയ വേർഷൻ ഡൗൺലോഡ് ചെയ്ത ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് കോൾ സംവിധാനം പ്രാബല്യത്തിൽ വന്നു. ഇത് ആക്ടിവേറ്റ് ചെയ്യാൻ പല കടമ്പകൾ കടക്കണമെന്നായിരുന്നു നേരത്തെയുള്ള വെല്ലുവിളി. പലതരത്തിൽ ശ്രമിച്ചിട്ടും കോൾ ചെയ്യാനുള്ള സൗകര്യം മിക്കവാറും പേർക്കും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ന് എല്ലാവരുടേയും വാട്സ് ആപ്പ് പുതിയ രീതിയിൽ പ്രത്യക്ഷപ്പെട്ടത്. വാട്സ് ആപ്പ് കോൾ സൗകര്യം വന്നിട്ടുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫോണിൽ വാട്സ് ആപ്പ് തുറന്നു നോക്കുക.
Mar 31, 2015, 12:58 IST
| ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ വേർഷൻ ഡൗൺലോഡ് ചെയ്ത ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് കോൾ സംവിധാനം പ്രാബല്യത്തിൽ വന്നു. ഇത് ആക്ടിവേറ്റ് ചെയ്യാൻ പല കടമ്പകൾ കടക്കണമെന്നായിരുന്നു നേരത്തെയുള്ള വെല്ലുവിളി. പലതരത്തിൽ ശ്രമിച്ചിട്ടും കോൾ ചെയ്യാനുള്ള സൗകര്യം മിക്കവാറും പേർക്കും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ന് എല്ലാവരുടേയും വാട്സ് ആപ്പ് പുതിയ രീതിയിൽ പ്രത്യക്ഷപ്പെട്ടത്. വാട്സ് ആപ്പ് കോൾ സൗകര്യം വന്നിട്ടുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫോണിൽ വാട്സ് ആപ്പ് തുറന്നു നോക്കുക.
ഇതിൽ കോൾ എന്ന ഓപ്ഷൻ വന്നിട്ടുണ്ടെങ്കിൽ വാട്‌സ് ആപ്പ് കോൾ സൗകര്യം ആക്ടീവായി എന്നു മനസ്സിലാക്കാം.