വാട്സ് ആപ് ഇനി വെബ് ബ്രൗസറിലും ലഭിക്കും
ജനപ്രിയമായി മാറിയ സ്മാർട്ട് ഫോൺ മെസഞ്ചർ വാട്സ് ആപ് ഇനി വെബ് ബ്രൗസറിലും ലഭിക്കും. വാട്സ് ആപ് സിഇഒ സിഇഒ ജാൻ കോമാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സേവനം ലഭ്യമാക്കാൻ ആദ്യം https://web.whatsapp.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. അതിൽ നിന്നും ലഭിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ സേവനം മൊബൈൽ ബ്രൗസറിൽ ലഭിക്കും.
ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ആപ്പിൾ പ്ലാറ്റ്ഫോമിന്റെ പരിമിതികൾ മൂലം തൽക്കാലത്തേക്ക് ഐഒഎസ് ഫോണുകളിൽ പുതിയ സംവിധാനം ലഭ്യമാകുകയില്ലെന്ന ജാൻ കോമാം വ്യക്തമാക്കി. വാട്സ് ആപിന്റെ പുതിയ പതിപ്പ് ഡൌൺലോഡ് ചെയ്ത ശേഷം മാത്രമെ വെബ് ബ്രൌസറിനായി ശ്രമിക്കാവൂയെന്നും ജാൻകോം അറിയിച്ചു.
ഏകദേശം 70 കോടി ഉപയോക്താക്കളുള്ള വാട്സ് ആപ് അടുത്തിടെ ഫേസ്ബുക്ക് മെസൻഞ്ചർ, വീചാറ്റ് എന്നിവയിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി.