ബ്ലൂ ചെക്ക് മാർക്ക്; വാട്ട്‌സ് ആപ്പ് മെസേജ് വായിച്ചോയെന്നറിയാൻ പുതിയ ഫീച്ചർ

വാട്ട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയക്കുന്ന മെസേജുകൾ അവർ വായിച്ചോ എന്നറിയാൻ പുതിയ സംവിധാനം. ബ്ലൂ ചെക്ക് മാർക്ക് എന്നൊരു പുതിയ ഫീച്ചർ വാട്ട്സ് ആപ്പിലെത്തുകയാണ്. മെസേജ് വായിച്ച സമയവും ഇതിലൂടെ കൃത്യമായി അറിയാനാകും. വായിച്ച മെസേജിനരികിൽ നീലനിറത്തിലുള്ള രണ്ട് മാർക്കുകൾ വന്നാൽ ആ സന്ദേശം വായിച്ചു എന്ന് മനസിലാക്കാം. അയക്കുന്ന മെസേജുകൾക്കരികിൽ ഒരു മെസേജ് ഇൻഫോ സ്ക്രീനും പുതുതായി വരും. മെസേജ് എപ്പോഴാണ് ലഭിച്ചതെന്നും എപ്പോഴാണ് വായിച്ചതെന്നും ഇതിൽ തെളിയുകയും ചെയ്യും.
 | 

ബ്ലൂ ചെക്ക് മാർക്ക്; വാട്ട്‌സ് ആപ്പ് മെസേജ് വായിച്ചോയെന്നറിയാൻ പുതിയ ഫീച്ചർ
വാട്ട്‌സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയക്കുന്ന മെസേജുകൾ അവർ വായിച്ചോ എന്നറിയാൻ പുതിയ സംവിധാനം. ബ്ലൂ ചെക്ക് മാർക്ക് എന്നൊരു പുതിയ ഫീച്ചർ  വാട്ട്‌സ് ആപ്പിലെത്തുകയാണ്.  മെസേജ് വായിച്ച സമയവും ഇതിലൂടെ കൃത്യമായി അറിയാനാകും. വായിച്ച മെസേജിനരികിൽ നീലനിറത്തിലുള്ള രണ്ട് മാർക്കുകൾ വന്നാൽ ആ സന്ദേശം വായിച്ചു എന്ന് മനസിലാക്കാം. അയക്കുന്ന മെസേജുകൾക്കരികിൽ ഒരു മെസേജ് ഇൻഫോ സ്‌ക്രീനും പുതുതായി വരും. മെസേജ് എപ്പോഴാണ് ലഭിച്ചതെന്നും എപ്പോഴാണ് വായിച്ചതെന്നും ഇതിൽ തെളിയുകയും ചെയ്യും.

ഒരു മെസേജ് അയച്ചു കഴിഞ്ഞാൽ സിംഗിൾ ഗ്രേ ടിക്ക് വന്നാൽ ആ മെസേജ് വിജയകരമായി സെന്റ് ചെയ്തുവെന്നതിന്റെ സിംബലാണ്. ഡബിൾ ഗ്രേ ടിക്‌സ് വന്നാൽ ആ മെസേജ് കിട്ടേണ്ടുന്നയാളിന്റെ ഫോണിൽ ഡെലിവർ ആയെന്ന് മനസ്സിലാക്കാം. ഡബിൾ ബ്ലൂ ചെക്ക് മാർക്ക് വന്നാൽ ആ മെസേജ് വായിച്ചുവെന്നതിന്റെ സൂചനയാണെന്ന് വാട്ട്‌സ് ആപ്പ് പറയുന്നു. ഗ്രൂപ്പ് ചാറ്റ് നടത്തുമ്പോൾ ഡബിൾ ഗ്രേ ചെക്ക് മാർക്കുകൾ വരണമെങ്കിൽ പ്രസ്തുത മെസേജ് ഗ്രൂപ്പിലെ എല്ലാവർക്കും ലഭിച്ചിരിക്കണം. ഗ്രൂപ്പിലെ എല്ലാ മെമ്പർമാരും നിങ്ങളുടെ മെസേജ് വായിച്ചെങ്കിൽ മാത്രമെ ഗ്രൂപ്പ് ചാറ്റിൽ ഡബിൾ ബ്ലൂ ചെക്ക് മാർക്ക് വരികയുള്ളൂ.