വാട്‌സ്ആപ്പ് വോയ്‌സ് കോളുകൾ ഇനി വിൻഡോസ് ഫോണുകളിലും

വാട്സ്ആപ്പ് വോയ്സ് കോളുകൾ ഇനി വിൻഡോസ് ഫോണുകളിലും ലഭിക്കും. വാട്സ്ആപ്പ് വോയ്സ് കോൾ അവതരിപ്പിച്ചപ്പോൾ ആൻഡ്രോയ്ഡിൽ മാത്രമായിരുന്നു ആദ്യം ലഭ്യമായിരുന്നത്. പിന്നീട് ബ്ലാക്ക് ബെറി, ഐഓഎസ് പ്ലാറ്റ്ഫോമുകളിലും ഈ സൗകര്യം ലഭിച്ചു തുടങ്ങി. അപ്പോഴും വിൻഡോസ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം അന്യമായിത്തന്നെ തുടർന്നു. ഇതിനായുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
 | 
വാട്‌സ്ആപ്പ് വോയ്‌സ് കോളുകൾ ഇനി വിൻഡോസ് ഫോണുകളിലും

 

വാട്‌സ്ആപ്പ് വോയ്‌സ് കോളുകൾ ഇനി വിൻഡോസ് ഫോണുകളിലും ലഭിക്കും. വാട്‌സ്ആപ്പ് വോയ്‌സ് കോൾ അവതരിപ്പിച്ചപ്പോൾ ആൻഡ്രോയ്ഡിൽ മാത്രമായിരുന്നു ആദ്യം ലഭ്യമായിരുന്നത്. പിന്നീട് ബ്ലാക്ക് ബെറി, ഐഓഎസ് പ്ലാറ്റ്‌ഫോമുകളിലും ഈ സൗകര്യം ലഭിച്ചു തുടങ്ങി. അപ്പോഴും വിൻഡോസ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം അന്യമായിത്തന്നെ തുടർന്നു. ഇതിനായുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. വാട്‌സ് ആപ്പ് വിൻഡോസ് ഫോൺ ആപ്പ് വഴി മൊബൈൽ ഡേറ്റയോ വൈഫൈയോ ഉപയോഗിച്ച് ഇനി മുതൽ വോയ്‌സ് കോളുകൾ ചെയ്യാം.

വോയ്‌സ് മെസേജുകൾ അയക്കാനും ഇതിലൂടെ കഴിയും. വാട്‌സ്ആപ്പ് വിൻഡോസ് ഫോൺ ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാൻ സാധിക്കും. വിൻഡോസ് 8 മുതൽ മുകളിലേക്കുളള വേർഷനുകളിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ. വിൻഡോസ് വാട്‌സ് ആപ്പ് വഴി അടിയന്തര നമ്പരുകളിലേക്ക് വിളിക്കാനുള്ള സൗകര്യവും നിലവിൽ ലഭ്യമല്ല.