‘വിൻഡോസ് 10’ മൈക്രോസോഫ്സ്റ്റ് വിൻഡോസിന്റെ അവസാന പതിപ്പ്
മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അവസാന പതിപ്പായിരിക്കും വിൻഡോസ് 10. വിൻഡോസ് ഒഎസിന് ഇനി സ്വതന്ത്രമായ പതിപ്പുകൾ ഉണ്ടാകില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
May 10, 2015, 10:36 IST
| മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അവസാന പതിപ്പായിരിക്കും വിൻഡോസ് 10. വിൻഡോസ് ഒഎസിന് ഇനി സ്വതന്ത്രമായ പതിപ്പുകൾ ഉണ്ടാകില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന വിൻഡോസിന്റെ ചരിത്രത്തിലെ പുതിയ വഴിത്തിരിവാണ് തീരുമാനം. വിൻഡോസ് 11 എന്നൊന്ന് ഇനി ഉണ്ടാകില്ല. വിൻഡോസ് 10 ന്റെ പരിഷ്‌കരിച്ച പതിപ്പുകളാവും പുറത്തിറക്കുകയെന്ന് മൈക്രോസോഫ്റ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ജെറി നിക്‌സൺ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇഗ്നൈറ്റ് കോൺഫറൻസിലാണ് ജെറി നിക്‌സൺ ഈക്കാര്യം അറിയിച്ചത്.
മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ആദ്യ സ്വതന്ത്ര പതിപ്പ് പുറത്തിറങ്ങിയത് 1985ലാണ്. വിൻഡോസ് 1.0 ആയിരുന്നു അത്.