ഫേസ്ബുക്കിൽ പഴ്‌സണലൈസ്ഡ് വീഡിയോ ക്രിയേഷൻ ടൂൾ

ഫേസ്ബുക്കിലൂടെ കൂടുതൽ വീഡിയോ ഷെയർ ചെയ്യുകയെന്നത് യാഥാർത്ഥ്യമാക്കാൻ വേണ്ടി കമ്പനി ഒരു പഴ്സണലൈസ്ഡ് വീഡിയോ ക്രിയേഷൻ ടൂൾ ലോഞ്ച് ചെയ്തു. 'സേ താങ്ക്സ്' എന്നാണീ ടൂളിന്റെ പേര്. ഇതുവഴി പ്രീസെറ്റ് തീമുകൾ, സ്വന്തം ഫോട്ടോകൾ, പോസ്റ്റുകൾ എന്നിവ സഹിതമുള്ള പഴ്സണലൈസ്ഡ് വീഡിയോ കാർഡുകൾ പരസ്പരം കൈമാറാനാകും.
 | 
ഫേസ്ബുക്കിൽ പഴ്‌സണലൈസ്ഡ് വീഡിയോ ക്രിയേഷൻ ടൂൾ

ഫേസ്ബുക്കിലൂടെ കൂടുതൽ വീഡിയോ ഷെയർ ചെയ്യുകയെന്നത് യാഥാർത്ഥ്യമാക്കാൻ വേണ്ടി കമ്പനി ഒരു പഴ്‌സണലൈസ്ഡ് വീഡിയോ ക്രിയേഷൻ ടൂൾ ലോഞ്ച് ചെയ്തു. ‘സേ താങ്ക്‌സ്’ എന്നാണീ ടൂളിന്റെ പേര്. ഇതുവഴി പ്രീസെറ്റ് തീമുകൾ, സ്വന്തം ഫോട്ടോകൾ, പോസ്റ്റുകൾ എന്നിവ സഹിതമുള്ള പഴ്‌സണലൈസ്ഡ് വീഡിയോ കാർഡുകൾ പരസ്പരം കൈമാറാനാകും. ഇതിലൂടെ പങ്ക് വയ്ക്കാവുന്നതും കസ്റ്റമൈസ് ചെയ്തതുമായ വീഡിയോകൾ അവരവരുടെയും സുഹൃത്തുക്കളുടെയും ടൈംലൈനുകളിൽ പോസ്റ്റ് ചെയ്യാനാകും. ഇത്തരത്തിൽ പഴ്‌സണലൈസ് ചെയ്യപ്പെട്ട വീഡിയോകൾ ക്രിയേറ്റ് ചെയ്യുന്നതിനും ഷെയർ ചെയ്യുന്നതിനും പരിധികളൊന്നുമില്ലെന്നതും ഈ ടൂളിന്റെ സവിശേഷതയാണ്.

ഇത്തരത്തിൽ ഒരു വീഡിയോ ക്രിയേറ്റ് ചെയ്യാനായി facebook.com/thanks സന്ദർശിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് വീഡിയോയുടെ പ്രിവ്യൂ ജനറേറ്റ് ചെയ്യാനായി ഒരു സുഹൃത്തിനെ സെലക്ട് ചെയ്യണം. ‘വ്യത്യസ്തമായ തീം സെലക്ട് ചെയ്യാനും നിങ്ങളുടെ സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന ഫോട്ടോകളും പോസ്റ്റുകളും എഡിറ്റ് ചെയ്യാനും സാധിക്കും’ ഫേസ്ബുക്കിന്റെ ഒരു ബ്ലോഗ് പോസ്റ്റിൽ പുതിയ ടൂളിനെപ്പറ്റി ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. വീഡിയോ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു പ്രത്യേക ഓപ്ഷനിലൂടെ അത് സ്വന്തം ടൈംലൈനിൽ പോസ്റ്റ് ചെയ്ത് സുഹൃത്തുമായി ടാഗ് ചെയ്യുന്നതിന് മുമ്പ് പഴ്‌സണലൈസ്ഡ് മെസേജ് ഇതിൽ കൂട്ടിച്ചേർക്കാനാവും. ഡെസ്‌ക് ടോപ്പിലും മൊബൈലിലും ഈ സേവനം ലഭ്യമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ടർക്കിഷ് എന്നീ ഭാഷകളിൽ പുതിയ ടൂൾ ലഭിക്കും.