കുറഞ്ഞ വിലയ്ക്ക് അണ്ടർവാട്ടർ ക്യാമറകളുമായി സിയോമി

മൊബൈൽ ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന സിയോമി പുതിയ ആക്ഷൻ ക്യാമറയുമായി എത്തുന്നു. Yi ആക്ഷൻ ക്യാമറ എന്ന് പേരിട്ടിരിക്കുന്ന ക്യാമറ നിലവിൽ ചൈനയിൽ മാത്രമാണ് ലഭ്യമാവുക. ഗോപ്രോ ക്യാമറകളുടെ ഗണത്തിൽ പെടുന്നതാണ് സിയോമി പുതിയ ആക്ഷൻ ക്യാമറ.
 | 

കുറഞ്ഞ വിലയ്ക്ക് അണ്ടർവാട്ടർ ക്യാമറകളുമായി സിയോമി
മൊബൈൽ ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന സിയോമി പുതിയ ആക്ഷൻ ക്യാമറയുമായി എത്തുന്നു. Yi ആക്ഷൻ ക്യാമറ എന്ന് പേരിട്ടിരിക്കുന്ന ക്യാമറ നിലവിൽ ചൈനയിൽ മാത്രമാണ് ലഭ്യമാവുക. ഗോപ്രോ ക്യാമറകളുടെ ഗണത്തിൽ പെടുന്നതാണ് സിയോമിയുടെ പുതിയ ആക്ഷൻ ക്യാമറ. 399 യുവാൻ (ഏകദേശം 4,000 രൂപ) ആണ് ഇതിന്റെ വില. കമ്പനിയുടെ സഹോദര സ്ഥാപനമായ സിയോയിയുടെ സഹായത്തോടെയാണ് ക്യാമറ നിർമ്മിച്ചിരിക്കുന്നത്.

വൈഫൈ കണക്ടിവിറ്റി ഈ ക്യാമറയുടെ പ്രത്യേകതയാണ്. അതിനാൽ റിമോട്ട് ആപ്പുകൾ ഉപയോഗിച്ച് ക്യാമറയെ ദൂരത്ത് നിന്നും കൺട്രോൾ ചെയ്യാം. 16 എംപി റെസല്യൂഷനാണ് Yiലുള്ളത്. സെക്കന്റിൽ 1080 പിക്‌സലിൽ 60 ചിത്രങ്ങൾ പകർത്താൻ ഇതിലൂടെ സാധിക്കും. വെള്ളത്തിൽ 40 മീറ്റർ താഴ്ച്ചയിൽ വരെ ഇത് ഉപയോഗിച്ച് ചിത്രീകരിക്കാൻ സാധിക്കും.

ഇന്ത്യൻ വിപണിയിൽ ഇത് എന്നെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. ഇന്ത്യയിൽ നിലവിൽ 10,000 രൂപയ്ക്ക് മുകളിലാണ് ആക്ഷൻ ക്യാമറകൾ ലഭിക്കുക. മൊബൈൽ വിപണിയെ ഞെട്ടിച്ച സിയോമി ഇനി ക്യാമറ രംഗത്തും മുന്നേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.