സിയോമി Mi4 28ന് ഇന്ത്യൻ വിപണിയിൽ
സിയോമി Mi4 28ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 28ലെ ലോഞ്ചിംഗിന് ശേഷം ഫെബ്രുവരി മൂന്നിന് ഫ്ളിപ്പ് കാർട്ടിലൂടെ ഫ്ളാഷ് സെയിൽ നടത്തുമെന്നും കമ്പനി മേധാവികൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫോൺ ഇന്ത്യൻ ഇറക്കുമെന്ന് സിയോമി ഇന്ത്യയുടെ തലവൻ മനുകുമാർ ജെയ്ൻ നേരത്തെ പറഞ്ഞിരുന്നു.
Jan 18, 2015, 16:53 IST
| 

3ജിബി റാമും 64 ജിബി സ്റ്റോറജ് കപ്പാസിറ്റിയുമുണ്ട്. 13 മെഗാപിക്‌സൽ പിൻക്യാമറയും എട്ട് മെഗാ പിക്‌സൽ മുൻക്യാമറയും ഇതിലുണ്ട്. 3080 എം.എ.എച്ചാണ് ബാറ്ററി കപ്പാസിറ്റി. ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിലാണ് ഫോൺ പ്രവർത്തിക്കുക.