വയർലസ് മൗസുകളിൽ പുതു തരംഗമായി ലോജിടെക് എം.എക്‌സ് മാസ്റ്റർ

വയർലസ് മൗസുകളിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ലോജിടെക്. എം.എക്സ് മാസ്റ്റർ എന്ന പുതിയ ഡിസൈനിലുള്ള മോഡലാണ് ലോജിടെക് വിപണിയിലെത്തിച്ചിരിക്കുന്നത്.
 | 
വയർലസ് മൗസുകളിൽ പുതു തരംഗമായി ലോജിടെക് എം.എക്‌സ് മാസ്റ്റർ

 

വയർലസ് മൗസുകളിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ലോജിടെക്. എം.എക്‌സ് മാസ്റ്റർ എന്ന പുതിയ ഡിസൈനിലുള്ള മോഡലാണ് ലോജിടെക് വിപണിയിലെത്തിച്ചിരിക്കുന്നത്. 100 ഡോളർ (6,230 രൂപ) ആണ് വില. ഇതുവരെ നിർമ്മിക്കപ്പെട്ട ഗെയിമിങ് മൗസുകളിൽ വച്ച് ഏറ്റവും മികച്ച മൗസാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എർഗണോമിക്കൽ ഡിസൈനും, ഈട് നിൽക്കുന്ന ബാറ്ററിയുമാണിതിന്റെ പ്രത്യേകത എന്ന് ലോജിടെക് പറയുന്നു. സാധാരണ മൗസിൽ നിന്ന് വ്യത്യസ്തമായി തള്ളവിരലിന് പ്രത്യേക പരിഗണന നൽകുന്ന രൂപകൽപ്പനയാണ് ഇതിനുള്ളത്.