ഈ വർഷത്തെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി യൂട്യൂബിന്റെ റിവൈന്റ് 2014

യൂട്യൂബിൽ വയറലായി മുന്നേറുകയാണ് 2014 ലെ പ്രധാന സംഭവങ്ങളെ ആധാരമാക്കിയുള്ള വീഡിയോ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്.
 | 

യൂട്യൂബിൽ വയറലായി മുന്നേറുകയാണ് 2014 ലെ പ്രധാന സംഭവങ്ങളെ ആധാരമാക്കിയുള്ള വീഡിയോ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. യുട്യൂബ് തയ്യറാക്കിയ 6.35 മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിൽ ഈ വർഷത്തെ ട്രെൻഡുകളായിരുന്ന സംഗീതം, ആളുകൾ, സംഭവങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ട്.

ഫാരലൽ വില്യംസിന്റെ ഹാപ്പി, ഇഗ്ഗി അസേലിയിയുടെ ഫാൻസി, ലിൽ ജോൺസിന്റെ ടേൺ ഡൗൺ ഫോർ വാട്ട്, മേഗൻ ട്രെയിനറിന്റെ ഓൾ എബൗട്ട് ദാറ്റ് ബാസ്, നിക്കി മിനാജ്, ജെസി ജെ, അറിയാന ഗ്രാന്റേ തുടങ്ങിയവരുടെ പാട്ടുകൾ കൂട്ടിയോജിപ്പിച്ചാണ് വീഡിയോയുടെ പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറെ കാണികളെ ലഭിച്ച ഫസ്റ്റ് കിസ്, എഎൽഎസ് ഐസ് ബക്കറ്റ് ചലഞ്ച്, ഫൽപ്പി ബേർഡ്, റൈസ് ഓഫ് സെൽഫീസ്, ഡേവിൾ ബേബി, സ്‌പൈഡർ ഡോഗ്, പാടുന്ന കന്യാസ്ത്രീ തുടങ്ങി നമ്മെ രസിപ്പിച്ച വിഡിയോയെല്ലാം ചേർത്തിണക്കിയാണ് ‘യൂട്യൂബ് റിവൈന്റ: ടേൺ ഡൗൺ ഫോർ 2014’ തയ്യാറാക്കിയിരിക്കുന്നത്. ജിമ്മി കിമ്മെൽ, കോനൻ ഒ ബ്രയൻ, സ്റ്റീഫൻ കോൾബേർട്ട് തുടങ്ങിയവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.