ഗ്രാൻഡ് എസ് 2 ആമസോണിലൂടെ വിൽപനയ്‌ക്കെത്തി
ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ഇസഡ്.ടി.ഇ.യുടെ പുതിയ ഫോണായ ഗ്രാൻഡ് എസ് 2 ഇപ്പോൾ ആമസോണിലൂടെ 13,999 രൂപയ്ക്ക് ലഭ്യമാണ.് 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള ഈ ഫോൺ ആൻഡ്രോയ്ഡ് 4.2 ജെല്ലിബീനിലാണ് പ്രവർത്തിക്കുന്നത്. ക്വാഡ് കോർ 2.2 ജിഗാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൻ 800 (എംഎസ്എം8674) ചിപ് സെറ്റ്, 2ജിബി റാം എന്നിവ ഇതിലുണ്ട്.
Dec 1, 2014, 16:56 IST
|

എൽഇഡി ഫ്‌ലാഷ് സഹിതമുള്ള 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയാണിതിലെ ക്യാമറ ഫെസിലിറ്റികൾ. 16 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജുള്ള ഈ ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബിയ്ക്ക് മുകളിൽ വർധിപ്പിക്കാനും സാധിക്കും. 2500 എംഎഎച്ച് ബാറ്ററിയാണിതിന് കരുത്ത് പകരുന്നത്. ഫഌഷ് സെയിൽ സിസ്റ്റത്തിലൂടെയല്ലാതെയാണ് ഈ ഫോൺ ആമസോണിലൂടെ വിറ്റഴിക്കുന്നത്.