ഗ്ലാമര്‍ താരമായി ഞെട്ടിച്ച് കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമി; ചിത്രങ്ങള്‍ കാണാം

കൊച്ചി: കേരളത്തിലെ ഒരു സാധാരണ നാട്ടിന്പുറത്തുകാരി പെണ്കുട്ടിയായിട്ടാണ് ഷോണ്‍ റോമി ആദ്യമായി സ്ക്രീനിലെത്തുന്നത്. വിനായകനും ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മട്ടിപ്പാടത്തിലെ ഷോണിന്റെ വേഷപ്പകര്‍ച്ച മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. കമ്മട്ടിപ്പാടത്തില്‍ അനിതയായി എത്തിയ ഷോണ്‍ മികച്ച ഒരു മോഡല്‍ കൂടിയാണ്.
ആരാധകരെ ഞെട്ടിക്കുന്നതാണ് ഷോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. അതീവ ഗ്ലാമറസ് വേഷത്തില്‍ അതിസുന്ദരിയായിട്ടാണ് ഷോണ്‍ പുതിയ ഫാഷന്‍ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഷോണിനെ സദാചാരം പഠിപ്പിക്കാനുള്ള ശ്രമവുമായി ചില മലയാളി പ്രേക്ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. ‘മലയാളി നടിയെ’ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു സദാചാരവാദി കമന്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ചിത്രങ്ങള്‍ക്കടിയില്‍ ഇത്തരം കമന്റുകള്‍ ചെയ്യുന്നത് മലയാളികള്‍ പതിവാക്കി മാറ്റിയിരിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.