വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരങ്ങള്‍; ചിത്രങ്ങള്‍ കാണാം
കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലെ ബൂത്ത് 9 ലാണ് നടി പാര്വ്വതി തിരുവോത്ത് വോട്ട് ചെയ്തത്.
Apr 23, 2019, 17:48 IST
| 
കൊച്ചി: വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരങ്ങള്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ എറണാകുളം മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം പൂജപ്പൂര മുടവന്‍മുകള്‍ ഗവ. എല്‍.പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്തത്. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലെ ബൂത്ത് 9 ലാണ് നടി പാര്വ്വതി തിരുവോത്ത് വോട്ട് ചെയ്തത്. താരങ്ങളെല്ലാം സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രങ്ങളിലൂടെ













