ചലച്ചിത്രതാരം സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

തൃശൂര്‍: ചലച്ചിത്ര, മിമിക്രി താരം സെന്തില്‍ കൃഷ്ണ വിവാഹിതനായി. കലാഭവന്‍ മണിയുടെ ജീവിതം ആധാരമാക്കി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സെന്തില്‍. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ച് വിവാഹ സല്‍ക്കാരം നടക്കും. മിമിക്രി കലാകാരനായ സെന്തില്‍ ടിവി കോമഡി സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായി മാറി. 2009ല്‍ പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തി. സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.
ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ സെന്തിലിന്റെ രാജാമണി എന്ന കഥാപാത്രമാണ് ബ്രേക്കായത്. പിന്നീട് ആഷിഖ് അബുവിന്റെ വൈറസില്‍ മന്ത്രിയുടെ വേഷവും അവതരിപ്പിച്ചു. വിനയന്റെ ആകാശഗംഗ-2 ആണ് ഇനി വരാനിരിക്കുന്ന ചിത്രം.
ചിത്രങ്ങള്‍ കാണാം





