മാര്‍പാപ്പയെ സ്വാഗതം ചെയ്ത് യു.എ.ഇ; ചിത്രങ്ങള്‍ കാണാം

ദുബായ്: ക്രിസ്തീയ സമൂഹത്തിന്റെ മതാചാര്യന് ഫ്രാന്സിസ് മാര്പ്പ യു.എ.ഇ സന്ദര്ശിച്ചു. ഇസ്ലാമിക രാജ്യമായ യു.എ.ഇയിലെ മാര്പാപ്പയുടെ സന്ദര്ശനം ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രസിഡന്ഷ്യല് വിമാനത്താവളത്തിലെത്തിയ ഫ്രാന്സിസ് മാര്പാപ്പയെ യു.എ.ഇ കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനാണ് സ്വീകരിച്ചത്. രാജ്യത്തിലെ പ്രധാനപ്പെട്ട ഭരണാധികാരികളും നയതന്ത്രജ്ഞരും ചടങ്ങില് പങ്കെടുത്തിരുന്നു. കുട്ടികള് അവതരിപ്പിച്ച നൃത്ത സംഗീത വിരുന്നും ചടങ്ങിന്റെ മാറ്റ് കൂട്ടി.
യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് യാത്രയെന്നും നേരത്തെ മാര്‍പാപ്പ ട്വീറ്റ് ചെയ്തിരുന്നു. യമന്‍ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.എ.ഇ അധികൃതരുമായി മാര്‍പാപ്പ ചര്‍ച്ച ചെയ്‌തേക്കും. ആഗോള സമാധാന ചര്‍ച്ചകള്‍ക്കായിരിക്കും സന്ദര്‍ശനത്തിനിടയില്‍ മുന്‍തൂക്കം നല്‍കുകയെന്ന് നേരത്തെ മാര്‍പാപ്പ വിശദീകരിച്ചിരുന്നു. നാളെ അബുദാബി സായിദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി പതിനായിരങ്ങള്‍ എത്തുമെന്നാണ് സൂചന.
ചിത്രങ്ങള്‍ കാണാം.











