ഇസ്രായേൽ നഗരങ്ങളിൽ വീണ്ടും ഇറാന്റെ കനത്ത ആക്രമണം

ഇസ്രായേൽ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.
ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണങ്ങളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 പേർക്ക് നിസാരപരിക്കേറ്റുവെന്നും ഇസ്രായേൽ അറിയിച്ചു.
ഇവിടെ നാല് കെട്ടിടങ്ങളിൽ തകർന്നു. ഇറാനിലെ അരാകിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടർ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോർച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇറാൻ ദീർഘദൂര മിസൈലായ ‘സിജ്ജീൽ’ പ്രയോഗിച്ചിരുന്നു.
തെഹ്റാനിൽ ബുധനാഴ്ച പുലർച്ച ശക്തമായ സ്ഫോടനമുണ്ടാായി. ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു.