വർണപ്രഭയിൽ കേരളീയം; അലങ്കാര ദീപങ്ങൾ കാണാൻ വൻ ജനത്തിരക്ക്

 | 
gdx

വർണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാര ദീപങ്ങൾ കാണാൻ വൻ ജനപ്രവാഹം. സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റ്, അനക്‌സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്, നായനാർ പാർക്ക് എന്നീ വേദികളാണ് അലങ്കരിച്ചിട്ടുള്ളത്. 

കുട്ടികളെ ആകർഷിക്കുന്നതിനായി മ്യൂസിയത്തിൽ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്. സെക്രട്ടറിയേറ്റിന്റെ നിർമാണ ചാരുത വിളിച്ചറിയിക്കുന്ന തരത്തിൽ വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ബലൂണുകൾ രാത്രിക്കാഴ്ചയ്ക്ക് കൂടുതൽ ഭംഗി പകരും. പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ വിവിധതരം പൂക്കളുടെ ആകൃതിയിലാണ് ദീപാലങ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.