'കേരള മെനു : അൺലിമിറ്റഡ്’; കേരളത്തിന്റെ പത്ത് പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡാക്കി അവതരിപ്പിച്ച് കേരളീയം ഭക്ഷ്യമേള

 | 
Porotta Beef

കേരളത്തിന്റെ പത്ത് പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡാക്കി അവതരിപ്പിച്ച് കേരളീയം 2023ന്റെ ഭാഗമായ ഭക്ഷ്യമേള. കേരള മെനു അൺലിമിറ്റഡ് എന്ന ബാനറിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. രാമശ്ശേരി ഇഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കിടക കഞ്ഞി എന്നീ വിഭവങ്ങളാണ് ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നത്. 

മലയാളത്തിന്റെ രുചിഭേദങ്ങൾ നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനം കൂടിയണെന്നും അവയെ ലോകോത്തരമായി അവതരിപ്പിക്കുന്നതിലൂടെ നമ്മുടെ രുചിയും സമ്പുഷ്ടമായ സാംസ്‌കാരിക സമ്പത്തും ആഗോള വിനോദ സഞ്ചാര മേഖലയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈവിധ്യമാർന്ന കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം 2023ന്റെ ഭാഗമായി അരങ്ങേറുന്ന ഭക്ഷ്യമേളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മെനു അൺലിമിറ്റഡിന്റെ വീഡിയോ