കേരളീയം 2023 ; 'ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട്' മീഡിയ എക്സിബിഷന് തുടക്കമായി

 | 
fv

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 ന്റെ ഭാഗമായി നടത്തുന്ന മീഡിയ എക്സിബിഷനായ 'ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ടിന്' തുടക്കമായി. ടാഗോർ തീയേറ്റർ പരിസരത്ത് വെച്ച് ഒരുക്കിയിരിക്കുന്ന മീഡിയ എക്സിബിഷൻ സഹകരണ റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. 

പഴയകാലത്തെ ടൈപ്പ്റൈറ്റർ, ക്യാമറ മുതൽ എ.ഐ, വി ആർ തുടങ്ങിയ സംവിധാനങ്ങൾ വരെ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാനനിക്ഷേപം തുടങ്ങിയ മലയാളത്തിലെ ആദ്യകാല പത്രങ്ങൾ, ഒ.വി. വിജയൻ, ആർ. ശങ്കർ, അരവിന്ദൻ തുടങ്ങിയ പ്രമുഖരുടെ കാർട്ടൂണുകൾ, രാജ്യാന്തര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാർത്തകൾ, പ്രമുഖ ഫോട്ടോഗ്രാഫറായ നിക്കുട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം,  23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങൾ, കോമിക് ബുക്ക് ഡിജിറ്റൽ ആർട്ട്, എൻ എഫ്ടി ആർട്ട് തുടങ്ങിയവയാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.സബിൻ ഇക്ബാലാണ് ക്യുറേറ്റർ.

‘ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട്’ എന്ന പേരിൽ പരമ്പരാഗത- നവമാധ്യമ രീതികളെ പുനർനിർവചിക്കുകയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ പ്രദർശനം ലക്ഷ്യമിടുന്നത്