കനികാ കപൂർ ‘മിസ് ഏഷ്യ 2015’

മിസ് ഏഷ്യ സൗന്ദര്യ മൽസരത്തിൽ ഇന്ത്യയുടെ കനികാ കപൂർ സൗന്ദര്യ റാണിയായി. ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് കനിക കിരീടമണിഞ്ഞത്. ഡൽഹി സ്വദേശിയായ കനികാ കപൂർ മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവായിരുന്നു.
 | 
കനികാ കപൂർ ‘മിസ് ഏഷ്യ 2015’

 

കൊച്ചി: മിസ് ഏഷ്യ സൗന്ദര്യ മൽസരത്തിൽ ഇന്ത്യയുടെ കനികാ കപൂർ സൗന്ദര്യ റാണിയായി. ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് കനിക കിരീടമണിഞ്ഞത്. ഡൽഹി സ്വദേശിയായ കനികാ കപൂർ മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവായിരുന്നു. ഫിലിപ്പീൻസിൽ നിന്നുള്ള ആൽഫെ മാരി നതാനി ഫസ്റ്റ് റണ്ണറപ്പ് കിരീടവും അസർബെയ്ജാനെ പ്രതിനിധീകരിച്ച ജെയ്‌ല ഗുലിയേവ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.

ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള മലിക കരിമോവ, ചൈനയെ പ്രതിനിധീകരിച്ച യാങ് വാൻടോങ്, ടിബറ്റിൽ നിന്നുള്ള ടെൻസിൻ യങ്‌സോം എന്നിവരും അവസാന റൗണ്ടിൽ എത്തിയിരുന്നു. നാഷണൽ കോസ്റ്റ്യൂം, ബ്ലാക് കോക്ടെയിൽ, വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലാണ് മൽസരം നടന്നത്. മിസ് ഏഷ്യയ്ക്ക് അഞ്ചു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിന് രണ്ടു ലക്ഷവും, സെക്കൻഡ് റണ്ണറപ്പിനു ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സിനിമ, ഫാഷൻ രംഗത്തു നിന്നുള്ളവരായിരുന്നു വിധികർത്താക്കൾ.

ചിത്രങ്ങൾ കാണാം.

കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’ കനികാ കപൂർ ‘മിസ് ഏഷ്യ 2015’