ഷർട്ടിൽ താമര, കാക്കി പാന്റ്; പാർലമെന്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം

 | 
paralament

പുതിയ പാർലമെന്റ് മന്ദിരത്തിലെത്തുന്നതോടെ ലോക്സഭയിലേയും രാജ്യസഭയിലേയും ഉദ്യോഗസ്ഥരുടെ യൂണിഫോമും മാറും. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയുമെല്ലാം യൂണിഫോം ഇന്ത്യൻ ശൈലിയിലേക്ക് മാറും. പിങ്ക് നിറത്തിൽ താമര മുദ്ര പതിച്ച ക്രീം ഷർട്ട്, കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റ്, ക്രീം നിറത്തിലുള്ള ജാക്കറ്റ് എന്നിവയായിരിക്കും ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകളിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പുതിയ യൂണിഫോം.

ചേംബർ അറ്റൻഡന്റുമാർ, റിപ്പോർട്ടിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 271 ജീവനക്കാർക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും സെപ്തംബർ ആറിന് തന്നെ യൂണിഫോമുകൾ കൈപ്പറ്റി. പാർലമെന്റ് സെക്യൂരിറ്റി സർവീസിലെ സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടുകൾക്ക് പകരം സൈനിക യൂണിഫോമിന്റെ നിറത്തിലുള്ള പുതിയ യൂണിഫോമായിരിക്കും ധരിക്കുക.