‘രാഖി പൊട്ടിക്ക്’, കഞ്ചാവ് കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സംഘപരിവാറുകാരന് സഹപ്രവര്‍ത്തകന്റെ നിര്‍ദേശം;വീഡിയോ

കഞ്ചാവ് കടത്താന് ശ്രമിക്കുന്നതിനിടെ പിടിയിലായ ആര്.എസ്.എസ് പ്രവര്ത്തകനോട് രാഖി ഊരിമാറ്റാന് ആവശ്യപ്പെടുന്ന സഹപ്രവര്ത്തകന്റെ വീഡിയോ വൈറലാവുന്നു. തമിഴ്നാട്ടിലെ സേലത്തു നിന്നും പാലക്കാട് വഴി കഞ്ചാവ് കടത്താന് ശ്രമിക്കുന്നതിനിടെയാണ് സംഘപരിവാര് പ്രവര്ത്തകരായ വിഷ്ണു, അലോക്, ജിനോ പോള് എന്നിവരെ പോലീസ് പിടികൂടിയത്. ഏതാണ്ട് ആറ് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇരുവരില് നിന്നും പോലീസ് കണ്ടെടുത്തത്. അറസ്റ്റിന്റെ ദൃശ്യങ്ങള് പകര്ത്തുന്നത് ശ്രദ്ധയില്പ്പെട്ട ഒരു സംഘപരിവാറുകാരന് മറ്റെയാളോട് രാഖി അഴിച്ചു മാറ്റാന് പറയുന്നത് ദൃശ്യങ്ങള് കാണാന് സാധിക്കും.
 | 
‘രാഖി പൊട്ടിക്ക്’, കഞ്ചാവ് കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സംഘപരിവാറുകാരന് സഹപ്രവര്‍ത്തകന്റെ നിര്‍ദേശം;വീഡിയോ

പാലക്കാട്: കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകനോട് രാഖി ഊരിമാറ്റാന്‍ ആവശ്യപ്പെടുന്ന സഹപ്രവര്‍ത്തകന്റെ വീഡിയോ വൈറലാവുന്നു. തമിഴ്നാട്ടിലെ സേലത്തു നിന്നും പാലക്കാട് വഴി കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരായ വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവരെ പോലീസ് പിടികൂടിയത്. ഏതാണ്ട് ആറ് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇരുവരില്‍ നിന്നും പോലീസ് കണ്ടെടുത്തത്. അറസ്റ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു സംഘപരിവാറുകാരന്‍ മറ്റെയാളോട് രാഖി അഴിച്ചു മാറ്റാന്‍ പറയുന്നത് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.

നേരത്തെയും കഞ്ചാവ് കേസില്‍ പ്രതികളായിട്ടുള്ളവരാണ് വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവര്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയ വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാജേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വീഡിയോ കാണാം.

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി. പൊട്ടിച്ചുകളയാന്‍ ഉപദേശംനല്‍കി മറ്റൊരു ചാണകം

Posted by Oopers on Friday, February 1, 2019