വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ; ആത്മഹത്യയുടെ വക്കിലെന്നു കാണിച്ച് പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

വാട്സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ പേരിൽ തനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ല എന്നു കാണിച്ച് ഒരു പെൺകുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ഒരു നഴ്സാണ് തന്റെ മാനസികാവസ്ഥ വിവരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
 | 

വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ; ആത്മഹത്യയുടെ വക്കിലെന്നു കാണിച്ച് പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

തിരുവനന്തപുരം: വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ പേരിൽ തനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ല എന്നു കാണിച്ച് ഒരു പെൺകുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ഒരു നഴ്‌സാണ് തന്റെ മാനസികാവസ്ഥ വിവരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

തന്റെ പേരിൽ വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അത് പലരുടേയും കൈയിൽ എത്തിയിട്ടുണ്ടെന്ന് താനറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ് താനിപ്പോൾ. ജീവിതത്തെക്കുറിച്ച് ഒരു പാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉള്ള പെൺകുട്ടിയാണ് താനും. അറിഞ്ഞു കൊണ്ട് ആരേയും താൻ ദ്രോഹിച്ചിച്ചിട്ടില്ല. താൻ മരിച്ചാലും ഈ ലോകം അറിയണം താനൊരു ചീത്ത പെൺകുട്ടിയല്ലായിരുന്നെന്ന്. തന്നോട് ഈ ചതി ചെയ്ത ആളോട് ക്ഷമിക്കുന്നു. പരാതി നൽകിയിട്ടു ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. ചെയ്തത് ആരായാലും തന്റെ കണ്ണീരിന്റെ വില കൊടുക്കേണ്ടിവരും.

തന്നെ മനസിലാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഫോർവേഡ് ചെയ്യണം. ഒരു പക്ഷേ, ഇത് തന്റെ ലാസ്റ്റ് മേസേജ് ആയിരിക്കും. ഈ ലോകത്തോടു വിട പറയും മുമ്പ് തന്നെ അറിയുന്ന ചിലരെങ്കിലും മനസിലാക്കണം താൻ വഴിപിഴച്ചുപോയിട്ടില്ലെന്ന്, പ്ലീസ്, എന്നാണ് പെൺകുട്ടിയുടെ പോസ്റ്റ്. പെൺകുട്ടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്.

പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ചുവടെ.

 

വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ; ആത്മഹത്യയുടെ വക്കിലെന്നു കാണിച്ച് പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ