പ്രകൃതിവിരുദ്ധ വികസനം ബുദ്ധിമോശം; അതിരപ്പള്ളി ഉപേക്ഷിച്ച് ഇടതുചിന്തയുടെ മൂല്യം കാക്കണമെന്ന് ആഷിക് അബു
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ആഷിക് അബു. പ്രകൃതി വിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാന്‍ കാലം ഇനിയും തെളിവുകള്‍ നല്‍കേണ്ടി വരുമോയെന്നും കേരളത്തിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ആ ആശയത്തെ ഉപേക്ഷിച്ചും മറ്റൊരു നൂതനവും ശാസ്ത്രീയവും പുരോഗമനപരവുമായ ആശയം നടപ്പില്‍ വരുത്തിയും ഇടതുചിന്തയുടെ മൂല്യം കാക്കേണ്ടതാണെന്ന് ആഷിക് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിക് അബുവിന്റെ പ്രതികരണം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തില്‍ ഇനിയെങ്കിലും സജീവമായി ഇടപെടണമെന്ന് ആഗ്രഹിക്കുന്നതായും പോസ്റ്റില്‍ ആഷിക് വ്യക്തമാക്കുന്നു. അതിരപ്പള്ളിയിലെ 163 മെഗാവാട്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിലപാടെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം.എം.മണി സഭയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കം. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 7 കിലോമീറ്ററോളം മുകളിലായി 232 മീറ്റര്‍ ഉയരമുള്ള അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. 936 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.
പോസ്റ്റ് കാണാം