യാക്കൂബ് മേമന്റെ വധശിക്ഷ: എതിര്‍ത്ത് ആഷിഖ് അബു, അനുകൂലിച്ച് ജൂഡ്

കൊച്ചി: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ അനൂകുലിച്ചും പ്രതികൂലിച്ചും സോഷ്യല് മീഡിയയില് നിരവധി ചര്ച്ചകളാണ് നടക്കുന്നത്. വധശിക്ഷയ്ക്കെതിരായ പ്രതികരണമാണ് സംവിധായകന് ആഷിഖ് അബു പങ്കുവെച്ചത്. ”കൈകളില് രക്തം പുരണ്ടിരിക്കുന്നു യുവര് ഓണര് !” എന്നാണ് ആഷിഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് കുറിച്ചത്. കൂടാതെ വധശിക്ഷയ്ക്കെതിരായ പല പോസ്റ്റുകളും ആഷിഖ് ഷെയര് ചെയ്യുക കൂടി ചെയ്തു.

എന്നാല്‍ മേമന്റെ വധശിക്ഷയെ അംഗീകരിച്ചുകൊണ്ട് ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തി. നിരപരാധികള്‍ മരിക്കാന്‍ കാരണക്കാര്‍ ആരായാലും മരണ ശിക്ഷക്ക് അര്‍ഹരാണ്. ജാതി മത ചിന്തകള്‍ക്ക് അവിടെ സ്ഥാനമില്ലെന്ന് ജൂഡ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. രണ്ടു അഭിപ്രായങ്ങള്‍ക്കും നിരവധി ലൈക്കുകളും പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്.
