യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ആഷിക് അബു; ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്

യൂണിവേഴ്സിറ്റി കോളേജില് വിദ്യാര്ത്ഥിനികള്ക്കൊപ്പം ഇരുന്നതിന്റെ പേരില് യുവാവിനെ മര്ദ്ദിച്ച സംഭവത്തില് ഇരകള്ക്ക് ഐക്യദാര്ഡ്യം പ്രഖ്യാപിച്ച് സംവിധായകന് ആഷിക് അബു. പുറത്തു നിന്ന് ക്യാമ്പസില് വരുന്ന വിദ്യാര്ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്ഷ്ട്യം നിറഞ്ഞ മുന്വിധിയോടെ മുദ്രകുത്തി കൂട്ടംചേര്ന്ന് ആക്രമിക്കുക എന്നത് പ്രാകൃതമായ വിളയാട്ടമാണെന്ന് ആഷിക് അബു ഫെയ്ബുക്ക് പോസ്റ്റില് ആരോപിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില് നടന്ന ആക്രമണത്തെ 'സംഘി മോഡല് 'എന്നാണ് ആഷിക് അബു വിശേഷിപ്പിക്കുന്നത്.
 | 

യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ആഷിക് അബു; ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഇരുന്നതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിക് അബു. പുറത്തു നിന്ന് ക്യാമ്പസില്‍ വരുന്ന വിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്നത് പ്രാകൃതമായ വിളയാട്ടമാണെന്ന് ആഷിക് അബു ഫെയ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണത്തെ ‘സംഘി മോഡല്‍ ‘എന്നാണ് ആഷിക് അബു വിശേഷിപ്പിക്കുന്നത്.

ഇങ്ങനെ ആക്രമണം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും ആക്രമണം നടത്തുന്നത് എസ്എഫ്ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി സംഘടനയുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിക് അബു പറയുന്നു. ഇത്തരം കേസില്‍ പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണമെന്നും പോസ്റ്റിലൂടെ ആഷിക് അബു ആവശ്യപ്പെടുന്നു. സമിശ്ര പ്രതികരണമാണ് ഫെയ്സ്ബുക്കില്‍ ഇതിനു ലഭിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന നാടകോത്സവം കാണാന്‍ സുഹൃത്തുക്കളായ സൂര്യഗായത്രി, അസ്മിദ കബീര്‍ എന്നി വിദ്യാര്‍ഥിനിക്കൊപ്പം എത്തിയ ജിജേഷ് എന്ന യുവാവിനാണ് വ്യാഴാഴ്ച മര്‍ദനമേറ്റത്. ക്യാപസില്‍ എത്തിയ ജിജേഷിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടുപോയി സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ക്കും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്നാണ് ആരോപണം. സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു