‘എംപിയായി ഇരുന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാല്‍ മതി’; ആഞ്ഞടിച്ച് അജയ് തറയില്‍

യുഡിഎഫ് കണ്വീനര് സ്ഥാനത്തു നിന്നുള്ള രാജി വാര്ത്താസമ്മേളനത്തില് പ്രഖ്യാപിച്ച ബെന്നി ബെഹനാനെതിരെ അജയ് തറയില്.
 | 
‘എംപിയായി ഇരുന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാല്‍ മതി’; ആഞ്ഞടിച്ച് അജയ് തറയില്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നുള്ള രാജി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ബെന്നി ബെഹനാനെതിരെ അജയ് തറയില്‍. പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ലാത്ത വിറുകുവെട്ടികളും വെള്ളംകോരികളുമായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവേദന വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിയാണ് ഇവരെല്ലാം ഇങ്ങനെ ചെയ്യുന്നതെന്ന് അജയ് തറയില്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇത് ഈ പാര്‍ട്ടിയോട് ചെയ്യുന്ന വഞ്ചനയാണ്. എതെങ്കിലും എംപിക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹമുണ്ടെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് നടത്തത്തക്ക വിധത്തില്‍ അവര്‍ രാജിവെച്ചാല്‍ വേണ്ട രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും. അല്ലാതെ പാര്‍ലമെന്റ് മെമ്പറായിരുന്നു കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാല്‍ മതിയെന്നും അജയ് തറയില്‍ പറയുന്നു.

ബെന്നി ബെഹനാന്‍ പത്രസമ്മേളനം നടത്തിയ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും സര്‍ക്കാരിന് എതിരെ ശക്തമായി വന്ന മാധ്യമശ്രദ്ധ അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനത്തോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നും അജയ് തറയില്‍ പറയുന്നു. ഇവര്‍ക്കൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയതു കൊണ്ടാണല്ലോ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതെന്നും പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

പോസ്റ്റ് കാണാം

Posted by Ajay Tharayil on Friday, October 2, 2020