ഒരാള്‍ വീണ് കിടക്കുമ്പോള്‍ അയാളെ ചതച്ചരച്ച് ഇല്ലായ്മ ചെയ്യണോ? ദിലീപിനെ അനുകൂലിച്ച് അജയ് തറയില്‍; പോസ്റ്റ് കാണാം
റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അജയ് തറയില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാകാ. പക്ഷേ ഒരാള്‍ വീണ് കിടക്കുബോള്‍ അയാളെ ചവിട്ടിമെതിച്ച്, ചതച്ചരച്ച് ഇല്ലായ്മ ചെയ്യണോ എന്നാണ് അജയ് തറയില്‍ ചോദിക്കുന്നത്. ഈയോരു കുറ്റത്തിന്റെ പേരില്‍ കേരള ചരിത്രത്തില്‍ ഒരാള്‍ ഇത്രയധികം ദിവസം ജയിലില്‍ കിടക്കുന്നത് ആദ്യമാണ്.
എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും അദ്ദേഹത്തേ മറന്ന് പോയിരിക്കുന്നു. മലയാള സിനിമാരംഗത്ത് ജനപ്രിയ നായകനായിരുന്ന ഇദ്ദേഹത്തേ ഏറ്റവും മ്ലേച്ഛമായ ഒരു കഥാപാത്രമായാണ് കാണുന്നത്. ശ്രീശാന്തിനോടും ഇതേ പോലെയായിരുന്നില്ലേയെന്നും ചോദിക്കുന്ന അജയ് തറയില്‍ ഇനി മതിയെന്നും ദിലീപിന്റെ നന്മകള് കൂടി തിരിച്ചറിയാന്‍ അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പോസ്റ്റ് വായിക്കാം
ദിലീപ്
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാകാം. പക്ഷേ ഒരാള്‍ വീണ് കിടക്കുബോള്‍ ,അയാളെ ചവിട്ടിമെതിച്ച്, ചതച്ചരച്ച് ഇല്ലായ്മ ചെയ്യണോ? വിചാരണ നേരിടേണ്ടിവരുന്ന ഒരാള്‍ കേരള ചരിത്രത്തില്‍ ഈയൊരു കുറ്റത്തിന്റെ പേരില്‍ ഇത്രയധികം ദിവസം ജയിലില്‍ കിടക്കുന്നത് ആദ്യമാണ്. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തല്ല, കേവലം പരിചയക്കാരന് മാത്രം. പക്ഷേ അദ്ദേഹത്തിന്റെ സുഹ്യൃത്തുക്കള് പോലും അദ്ദേഹത്തേ മറന്ന് പോയിരിക്കുന്നു. മലയാള സിനിമാരംഗത്ത് ജനപ്രിയ നായകനായിരുന്ന ഇദ്ദേഹത്തേ ഏറ്റവും മ്ലേച്ഛമായ ഒരു കഥാപാത്രമായാണ് കാണുന്നത്. ശ്രീശാന്തിനോടും ഇതേ പോലെയായിരുന്നില്ലേ..? ഇനിമതി. ഇനിയെങ്കിലും അദ്ദേഹത്തിന്റെ നന്മകളും കൂടി തിരിച്ചറിയാനുള്ള അവസരം നല്‍കുക.