പ്രചാരണത്തിന് കോഹ്ലിയെത്തുന്നുവെന്ന് പോസ്റ്റര്‍; എത്തിയയാളെ കണ്ട് ജനം ഞെട്ടി; കോട്ടയം കുഞ്ഞച്ചനിലെ രംഗത്തെ അനുസ്മരിപ്പിച്ച് പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം കുഞ്ഞച്ചനില് മോഹന്ലാലിനു പകരം പച്ചക്കുളം വാസു എത്തുന്ന രംഗം പ്രസിദ്ധമാണല്ലോ. അതിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം പൂനെയില് ഒരു പഞ്ചായത്ത് സര്പഞ്ച് തെരഞ്ഞെടുപ്പില് അരങ്ങേറിയത്. മെയ് 25ന് നടന്ന പ്രചാരണ യോഗത്തില് ക്രിക്കറ്റ് താരം വിരാട് കോഹ്ലി പങ്കെടുക്കുമെന്നായിരുന്നു രാമലിംഗ ഗ്രാമപഞ്ചായത്തില് സ്ഥാനാര്ത്ഥിയായ വിത്തല് ഗണ്പത് ഘവാടെ എന്നയാള് പോസ്റ്റര് പതിച്ചത്.
 | 

പ്രചാരണത്തിന് കോഹ്ലിയെത്തുന്നുവെന്ന് പോസ്റ്റര്‍; എത്തിയയാളെ കണ്ട് ജനം ഞെട്ടി; കോട്ടയം കുഞ്ഞച്ചനിലെ രംഗത്തെ അനുസ്മരിപ്പിച്ച് പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം കുഞ്ഞച്ചനില്‍ മോഹന്‍ലാലിനു പകരം പച്ചക്കുളം വാസു എത്തുന്ന രംഗം പ്രസിദ്ധമാണല്ലോ. അതിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം പൂനെയില്‍ ഒരു പഞ്ചായത്ത് സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ അരങ്ങേറിയത്. മെയ് 25ന് നടന്ന പ്രചാരണ യോഗത്തില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പങ്കെടുക്കുമെന്നായിരുന്നു രാമലിംഗ ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയായ വിത്തല്‍ ഗണ്‍പത് ഘവാടെ എന്നയാള്‍ പോസ്റ്റര്‍ പതിച്ചത്.

പ്രചാരണത്തിന് കോഹ്ലിയെത്തുന്നുവെന്ന് പോസ്റ്റര്‍; എത്തിയയാളെ കണ്ട് ജനം ഞെട്ടി; കോട്ടയം കുഞ്ഞച്ചനിലെ രംഗത്തെ അനുസ്മരിപ്പിച്ച് പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം

എന്നാല്‍ പരിപാടിയില്‍ നടന്നത് വോട്ടര്‍മാരെയെന്നല്ല സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നവരെപ്പോലും ഞെട്ടിച്ചെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് കോഹ്ലി അറിഞ്ഞിരുന്നോ എന്നും അറിയില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്കൊപ്പം കോഹ്ലിയെത്തി! വിരാട് കോഹ്ലിയുടെ അതേ രൂപമുള്ള ഒരു ഡ്യൂപ്പ്. കോട്ടയം കുഞ്ഞച്ചനില്‍ പച്ചക്കുളം വാസു എന്ന വേഷത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ എത്തിയതുപോലെയായിരുന്നു ‘കോഹ്ലി’യുടെ രംഗപ്രവേശം.

പ്രചാരണത്തിന് കോഹ്ലിയെത്തുന്നുവെന്ന് പോസ്റ്റര്‍; എത്തിയയാളെ കണ്ട് ജനം ഞെട്ടി; കോട്ടയം കുഞ്ഞച്ചനിലെ രംഗത്തെ അനുസ്മരിപ്പിച്ച് പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം

സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ നടന്നതു തന്നെയാണോ എന്നാണ് പലരും അദ്ഭുതപ്പെടുന്നത്.