‘നിന്റെ ആഗ്രഹങ്ങള്‍ നേരായ വഴിക്കല്ല’; ട്വിറ്ററില്‍ അശ്ലീലച്ചുവയുള്ള കമന്റിട്ടയാള്‍ക്ക് അമല പോളിന്റെ മറുപടി
ചെന്നൈ: ട്വിറ്ററില്‍ അശ്ലീലച്ചുവയുള്ള കമന്റിട്ടയാള്‍ക്ക് അമല പോളിന്റെ മറുപടി ട്വീറ്റ്. നിന്റെ ആഗ്രഹങ്ങള്‍ നേരായ വഴിക്കല്ലെന്നാണ് അമലയുടെ മറുപടി ട്വീറ്റ്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും അമല ആവശ്യപ്പെടുന്നു. അംബീഷ്യസ് ബോയ് @ എസ്എഫ്സി റോഷന് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് അമലയുടെ ചിത്രവുമായി അശ്ലീലച്ചുവയുള്ള കമന്റ് ട്വീറ്റ് ചെയ്തത്. സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് ലോഞ്ചില്‍ നിന്നുള്ള അമലയുടെ ചിത്രമാണ് ഇയാള്‍ ഷെയര്‍ ചെയ്തത്.
ഭര്‍ത്താവായ തമിഴ് സംവിധായകന് എ.എല്‍. വിജയുമായുള്ള വിവാഹ മോചനത്തിന് അമല പോള്‍ കഴിഞ്ഞ മാസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി നല്‍കിയത്. ഫേസ്ബുക്ക് പേജില്‍ അസഭ്യം പറഞ്ഞയാളുടെ കമന്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.