അമിതാഭ് ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് തലയില് ഒന്നുമില്ലാത്ത ആളാണെന്ന് മുന് സുപ്രീം കോടതി ജഡ്ജി മാര്ക്കണ്ഡേയ കട്ജു പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലാണ് സൂപ്പര് താരത്തിനെതിരെ കടുത്ത വിമര്ശനവുമായി കട്ജു രംഗത്തെത്തിയത്. അമിതാഭ് ബച്ചനെ ഏതാണ്ടെല്ലാ മാധ്യമപ്രവര്ത്തകരും പുകഴ്ത്തുന്നു. ഈ മാധ്യമപ്രവര്ത്തകരുടെയും തലയില് ഒന്നുമില്ലേയെന്ന് താന് സംശയിക്കുന്നുവെന്നാണ് പോസ്റ്റ്.
ഗുജറാത്ത് ടൂറിസം വിഭാഗം മുന്നോട്ടുവെച്ച ‘ സുഗന്ധപൂരിത ഗുജറാത്ത്’ കാമ്പെയ്നിനു പകരമായി ‘ദുര്‍ഗന്ധപൂരിത ഗുജറാത്ത്’ കാമ്പെയ്നുമായി ദളിതര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഉന സംഭവത്തിനെതിരെയുള്ള ദളിത് പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്ന്‍ സംഘടിപ്പിച്ചത്. കാമ്പെയ്ന്റെ ഭാഗമായി സുഗന്ധ പൂരിത ഗുജറാത്ത് എന്ന പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഗുജറാത്തിന്റെ ദുര്‍ഗന്ധം ആസ്വദിക്കാന്‍ ഗുജറാത്തിലെ ദളിതര്‍ ക്ഷണിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മെവാനി അറിയിച്ചിരുന്നു.
പോസ്റ്റ് വായിക്കാം