‘എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി’; ‘ബലാല്‍സംഗ’ കവിതയില്‍ ആഷിക് അബു
കൊച്ചി: ബലാല്‍സംഗത്തിനിരയായ പെണ്കുട്ടിക്ക് ബലാല്സംഗം ചെയ്തയാളോടു തോന്നുന്ന പ്രണയം കവിതയാക്കിയ കവിക്ക് സംവിധായകന് ആഷിക് അബുവിന്റെ വിമര്ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിക്, കവിക്കെതിരേയും ജെബി ജംഗ്ഷന് അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരേയും രംഗത്തെത്തിയത്. എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇരി ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി? എന്നാണ് ആഷിക് അബു ചോദിക്കുന്നത്.
മാനസികരോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു എന്ന പരിഹാസവും പോസ്റ്റിലുണ്ട്. ഫേസ്ബുക്കില്‍ തരംഗമായ സഖാവ് എന്ന കവിതയുടെ രചയിതാവായ സാം മാത്യുവാണ് കൈരൡടിവിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ബലാല്‍സംഗ കവിത അവതരിപ്പിച്ചത്. സ്ത്രീപക്ഷ രചനയെന്ന അവകാശവാദവുമായി കവിത അവതരിപ്പിക്കാനൊരുങ്ങിയപ്പോള്‍ ‘നീ ബലാല്‍സംഗം ചെയ്യാനൊന്നും പോകരുത് കേട്ടോ’ എന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞതു വിവാദമായിരുന്നു.
കവിതയിലും ബ്രിട്ടാസിന്റെ ഇടപെടലിലും വന്‍ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കുമെതിരേ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
പോസ്റ്റ് കാണാം