ശീമാട്ടിക്കെതിരേ ആഷിഖ് അബുവും

മെട്രോ റെയിൽ പദ്ധതിക്ക് ശീമാട്ടിയിൽ നിന്നും സ്ഥലം ഏറ്റെടുക്കെണ്ടന്ന സർക്കാർ തീരുമാനത്തിനെതിരേ സംവിധായകൻ ആഷിഖ് അബു രംഗത്ത്.
 | 
ശീമാട്ടിക്കെതിരേ ആഷിഖ് അബുവും

 

കൊച്ചി: മെട്രോ റെയിൽ പദ്ധതിക്ക് ശീമാട്ടിയിൽ നിന്നും സ്ഥലം ഏറ്റെടുക്കെണ്ടന്ന സർക്കാർ തീരുമാനത്തിനെതിരേ സംവിധായകൻ ആഷിഖ് അബു രംഗത്ത്. മെട്രോ അവിടെ നിക്കട്ടെ ശീമാട്ടി പറ എന്ന് ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു. ആഷിഖിന്റെ പോസ്റ്റിന് നിരവധി ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.

എറണാകുളത്തെ മെട്രോ നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയയിൽ ശീമാട്ടി സിൽക്‌സിന് മാത്രം പ്രത്യേക പരിഗണന നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ശീമാട്ടിയിൽ നിന്ന് ബലമായി ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഉടമസ്ഥത നിലനിർത്തിക്കൊണ്ട് ധാരണാ പത്രം ഒപ്പിടാനാണ് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം. ശീമാട്ടി നൽകേണ്ട 32 സെന്റ് സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകുന്ന തരത്തിലാണ് ധാരണാപത്രം.