അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

സാമൂഹികപ്രവര്ത്തക അശ്വതി ജ്വാല നല്കിയ പരാതിയില് വനിതാ കമ്മീഷന് കേസ് എടുത്തു. വിദേശ വനിത ലിഗയുടെ കൊലപാതകത്തില് സര്ക്കാര് ഏജന്സികളെ വിമര്ശിച്ചതിന് സാമൂഹികമാധ്യമങ്ങളില് വേട്ടയാടുന്നു എന്നു കാണിച്ചാണ് അശ്വതി കമ്മീഷനില് പരാതി നല്കിത്. സംഭവം അന്വേഷിക്കുമെന്ന് കമ്മീഷന് അറിയിച്ചു.
 | 

അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാല നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമങ്ങളില്‍ വേട്ടയാടുന്നു എന്നു കാണിച്ചാണ് അശ്വതി കമ്മീഷനില്‍ പരാതി നല്‍കിത്. സംഭവം അന്വേഷിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷം പോലീസിനെ വിമര്‍ശിച്ച് അശ്വതി ജ്വാല ഫെയിസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. അതിന് പിന്നാലെയാണ് സൈബര്‍ ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതായും അശ്വതി ആരോപിച്ചിരുന്നു.

അതേസമയം ലിഗയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ് അശ്വതിയിപ്പോള്‍. കോവളം സ്വദേശി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അശ്വതിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കര്യം അവര്‍ നിഷേധിച്ചിട്ടുണ്ട്.