ബാഹുബലിയായി ഹരീഷ് റാവത്ത്! ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈറലായി കോണ്‍ഗ്രസിന്റെ ബാഹുബലി വീഡിയോ; വീഡിയോ കാണാം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില് സമൂഹമാധ്യമങ്ങളില് പുതിയ പ്രചരണ തന്ത്രവുമായി കോണ്ഗ്രസിന്റെ ബാഹുബലി ഇലക്ഷന് വേര്ഷന് വീഡിയോ. കോണ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ഹരീഷ് റാവത്തിനെ പിന്തുണക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബാഹുബലിയിലെ ശിവലിംഗം പൊക്കിയെടുക്കുന്ന രംഗമാണ് തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. റാവത്താണ് ബാഹുബലിയായി പ്രത്യക്ഷപ്പെടുന്നത്.
തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായ ബിജെപിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വീഡിയോയില്‍ കടന്നു വരുന്നു. ശിവലിംഗത്തിന് പകരം ഉത്തരാഖണ്ഡാണ് റാവു ഉയര്‍ത്തുന്നത്. ഇതുകണ്ട് നില്‍ക്കുന്നവരുടെ ഇടയിലാണ് മോഡിയും അമിത് ഷായും അരവിന്ദ് കെജ്രിവാളും വരുന്നത്. മുടി നീട്ടി വളര്‍ത്തിയ നിലയിലാണ് മോഡി പ്രത്യക്ഷപ്പെടുന്നത്.
രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ‘ഹൃദയത്തെ കേള്‍ക്കൂ, ഹരീഷ് റാവത്തിന് വോട്ട് ചെയ്യൂ’ എന്ന സന്ദേശത്തോടെ അവസാനിക്കുന്ന വീഡിയോ ഇതിനോടകം തന്നെ അരലക്ഷത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത വീഡിയോയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
വീഡിയോ കാണാം