വനിതാ മതിലിനു പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ രണ്ടു വരിയായി മതിലു കെട്ടിയിരുന്നെങ്കില്‍ തീരുമാനമായേനെ; ബല്‍റാം

600 കിലോമീറ്റര്‍ മതിലിനു പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 20 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്നുമാസമായി കേരളം കണ്ടുകൊണ്ടിരിക്കുന്ന കപടനാടകങ്ങള്‍ക്ക് തീരുമാനമായേനെയെന്ന് വി.ടി.ബല്‍റാം. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ സര്‍ക്കാരിനെ ബല്‍റാം വിമര്‍ശിക്കുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടക്കാന്‍ തുടങ്ങിയ മനിതി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധക്കാരുടെ ആക്രമണം ഭയന്ന് പിന്മാറേണ്ടി വന്നിരുന്നു. പിന്നീട് മടങ്ങിയ മനിതി പ്രവര്‍ത്തകര്‍ പോലീസ് തങ്ങളെ നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയാണെന്ന് പറഞ്ഞിരുന്നു.
പോസ്റ്റ് വായിക്കാം
കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ.
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20…
Posted by VT Balram on Sunday, December 23, 2018