അവര്‍ണ്ണരും ദളിതരും മതില് പണിക്ക് മാത്രം മതി! സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത എ.കെ.ബാലനെ ട്രോളി ബല്‍റാം

കേന്ദ്രസര്ക്കാര് കൊണ്ടുവരുന്ന സാമ്പത്തിക സംവരണ നിര്ദേശത്തെ സ്വാഗതം ചെയ്ത മന്ത്രി എ.കെ.ബാലനെ വിമര്ശിച്ച് വി.ടി.ബല്റാം. അവര്ണ്ണരും ദളിതരുമൊക്കെ മതിലു പണിക്കു മാത്രം മതിയെന്നും സര്ക്കാര് ഉദ്യോഗത്തിലൊക്കെ വീണ്ടും ഒണ്ലി ടോപ്പ് ക്ലാസ് നിറയട്ടെയെന്നും ബല്റാം ഫെയിസ് ബുക്ക് പോസ്റ്റില് പരിഹസിക്കുന്നു. നവോത്ഥാനപൂര്വ്വ സാമൂഹ്യ ഉച്ചനീചത്വങ്ങള് തിരിച്ചു വരട്ടെയെന്നും ബല്റാം കളിയാക്കുന്നു.
പോസ്റ്റ് വായിക്കാം
CPM=RSS
ഏതെങ്കിലും പ്രാദേശിക നേതാവിന്റെ മുണ്ടു പൊക്കി നോക്കി കണ്ടെത്തിയതല്ല, നിര്‍ണ്ണായകമായ ഒരു വിഷയത്തിലെ നിലപാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ ബോധ്യമാവുന്ന യാഥാര്‍ത്ഥ്യമാണ്.
അവര്‍ണ്ണരും ദലിതരുമൊക്കെ മതില് പണിക്ക് മാത്രം മതി, സര്‍ക്കാര്‍ ഉദ്യോഗത്തിലൊക്കെ വീണ്ടും ഒണ്ലി ടോപ്പ് ക്ലാസ് നിറയട്ടെ, നവോത്ഥാനപൂര്‍വ്വ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ തിരിച്ചുവരട്ടെ.
CPM=RSSഏതെങ്കിലും പ്രാദേശിക നേതാവിന്റെ മുണ്ടു പൊക്കി നോക്കി കണ്ടെത്തിയതല്ല, നിർണ്ണായകമായ ഒരു വിഷയത്തിലെ നിലപാടിന്റെയും…
Posted by VT Balram on Monday, January 7, 2019