ക്രമസമാധാനത്തില്‍ മികച്ചത്; കെവിന്‍ ദുരഭിമാനക്കൊലയില്‍ സര്‍ക്കാരിനെ ട്രോളി വി.ടി.ബല്‍റാം

പോലീസ് അനാസ്ഥ മൂലം കെവിന് ദുരഭിമാനക്കൊലയ്ക്കിരയായ സംഭവത്തില് സര്ക്കാരിനെ ട്രോളി വി.ടി.ബല്റാം. സംസ്ഥാന സര്ക്കാര് നേട്ടങ്ങള് വിശദീകരിക്കുന്ന പോസ്റ്ററില് നിന്നുള്ള വാചകമുദ്ധരിച്ചാണ് ബല്റാം ആഭ്യന്തര വകുപ്പിനെ ട്രോളിയിരിക്കുന്നത്. Best in law and order, most peaceful എന്ന വാചമാണ് ഇത്. മുഖ്യമന്ത്രിയ പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്ററിന്റെ ഒരു ഭാഗവും പോസ്റ്റില് ബല്റാം നല്കിയിട്ടുണ്ട്.
 | 

ക്രമസമാധാനത്തില്‍ മികച്ചത്; കെവിന്‍ ദുരഭിമാനക്കൊലയില്‍ സര്‍ക്കാരിനെ ട്രോളി വി.ടി.ബല്‍റാം

പോലീസ് അനാസ്ഥ മൂലം കെവിന്‍ ദുരഭിമാനക്കൊലയ്ക്കിരയായ സംഭവത്തില്‍ സര്‍ക്കാരിനെ ട്രോളി വി.ടി.ബല്‍റാം. സംസ്ഥാന സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തില്‍ നിന്നുള്ള നിന്നുള്ള വാചകമുദ്ധരിച്ചാണ് ബല്‍റാം ആഭ്യന്തര വകുപ്പിനെ ട്രോളിയിരിക്കുന്നത്. Best in law and order, most peaceful എന്ന വാചമാണ് ഇത്. മുഖ്യമന്ത്രിയ പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്ററിന്റെ ഒരു ഭാഗവും പോസ്റ്റില്‍ ബല്‍റാം നല്‍കിയിട്ടുണ്ട്.

Best in law and order, most peaceful

Posted by VT Balram on Monday, May 28, 2018

ദളിത് ക്രിസ്ത്യന്‍ യുവാവായ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുകയായിരുന്നു എന്നാണ് കരുതുന്നത്. കോട്ടയം സ്വദേശിയായ കെവിനെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഭാര്യ നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ അതിനു ശേഷം നോക്കാമെന്നായിരുന്നു എസ്‌ഐയുടെ മറുപടി.

തെന്മലയില്‍ ആറ്റില്‍ നിന്ന് ഇന്ന് രാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. അതി ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ടായിരുന്നു.