വിദ്യാര്‍ത്ഥികളുടെ ശാപം ഏറ്റുവാങ്ങരുത്; ലക്ഷ്മി നായരോട് ഭാഗ്യലക്ഷ്മിച ഫേസ്ബുക്ക് പോസ്റ്റ് കാണാം
തിരുവനന്തപുരം: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ശാപം ഏറ്റു വാങ്ങരുതെന്ന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോട് ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി.വിട്ടുകൊടുക്കുന്നവരല്ല തോല്‍ക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സമരം ചര്‍ച്ച ചെയ്ത് ഒത്തു തീര്‍പ്പാക്കാനും ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ്ബുക്കിലാണ് ലോ അക്കാഡമി വിഷയത്തില്‍ ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ തോന്നിയ കാര്യങ്ങളാണ് പോസ്റ്റിന്റെ കാതലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കുട്ടികളുടെ ആവശ്യം കാമ്പസ് ഫ്രീഡമോ, ആണ്-പെണ് സൗഹൃദം നിലനിര്‍ത്തി കൊണ്ട പോവുന്നതോ, വസ്ത്ര ധാരണം സംബന്ധിച്ചുള്ളതോ ഒന്നുമല്ല. പ്രിന്‍സിപ്പല്‍ ആയ ലക്ഷ്മി നായരുടെ സമീപനമാണെന്നാണ് ഭാഗ്യലക്ഷ്മി കുറിക്കുന്നത്. കുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുക, മാതാപിതാക്കളെയും അസഭ്യം പറയുക, ഇത് ചോദ്യം ചെയ്യുന്നവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറക്കുക എന്നിങ്ങനെയുള്ള നിലപാടിനോടാണ് അവരുടെ സമരമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
ഇതെന്റെ സ്ഥാപനമാണ്, ഇവിടെ ഞാനാണ് അവസാനവാക്ക്, സൗകര്യമുണ്ടെങ്കില്‍ പഠിച്ചാ മതി ഇല്ലെങ്കില്‍ പൊയ്ക്കോ എന്നുള്ള തരത്തിലുള്ള നിലപാട് മാറ്റണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം വളരെയേറെ മാറിയെന്നും ഭാഗ്യലക്ഷ്മി ഓര്‍മ്മ പെടുത്തുന്നു.
എല്ലാ സംഘടനകളും ഒരുമിച്ചു നില്ക്കുമ്പോള് അവരുടെ ഭാഗത്തും ഒരു ന്യായമുണ്ടാവില്ലേ എന്നൊരു തോന്നലും ഭാഗ്യലക്ഷ്മി പങ്കുവെക്കുന്നു. ഭീഷണിപ്പെടുത്താന്‍ അക്കാഡമി ജയിലല്ല. പഠിപ്പിക്കേണ്ട രീതിയില്‍ പഠിച്ചാല്‍ അവര്‍ പഠിച്ചോളുമെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുമായുള്ള സമരം അവസാനിപ്പിക്കണമെന്നും 16 ദിവസമായി നിരാഹാരം കിടക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എങ്ങനെയിത് സഹിക്കുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് കാണാം