നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട, മറ്റുളളവര്‍ക്ക് വേണോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ; മുടി വിവാദത്തില്‍ ഭാഗ്യലക്ഷ്മി

മുടി ദാനം ചെയ്യുന്നത് ക്യാന്സര് രോഗികള്ക്ക് സഹായമാകുന്നുണ്ടോ എന്ന് സംശയമുന്നയിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങള്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി. ക്യാന്സര് രോഗികളെ വെറുതേ വിടാന് ഞാനവരെ എന്താ കെട്ടിയിട്ടിരിക്കുകയാണോ? നിങ്ങള്ക്ക് മുടി വേണ്ടെങ്കില് വേണ്ട. മറ്റുള്ളവര്ക്ക് വേണോ വേണ്ടയോ എന്ന് അവരവര് തീരുമാനിക്കട്ടെയെന്ന് ഭാഗ്യലക്ഷ്മി ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. എല്ലാവരുടെയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന് അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന് മുടി വിറ്റ് കാശാക്കിയിട്ടുമില്ല. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല. അപ്പോള് വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം. അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്ത്ത് വാര്ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ് എന്നായിരുന്നു മറുപടി
 | 
നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട, മറ്റുളളവര്‍ക്ക് വേണോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ; മുടി വിവാദത്തില്‍ ഭാഗ്യലക്ഷ്മി

മുടി ദാനം ചെയ്യുന്നത് ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമാകുന്നുണ്ടോ എന്ന് സംശയമുന്നയിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി. ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്കുകയാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുള്ളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെയെന്ന് ഭാഗ്യലക്ഷ്മി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എല്ലാവരുടെയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം. അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ് എന്നായിരുന്നു മറുപടി

ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?നിങ്ങൾക്ക് മുടി വേണ്ടെങ്കിൽ വേണ്ട.മറ്റുളളവർക്ക് വേണോ…

Posted by Bhagya Lakshmi on Tuesday, February 5, 2019

ക്യാന്‍സര്‍ മുക്തയായ ജെസ്‌ന ഇമ്മാനുവലിന്റെ ഫെയിസ്ബുക്ക് പോസ്റ്റാണ് ഭാഗ്യലക്ഷ്മിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി എന്ന പ്രചാരണം കുറച്ചു വര്‍ഷങ്ങളായി കണ്ടു വരികയാണെന്നും ഇത് വിഗ് കമ്പനിയുടെ ലാഭത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയാണ് എന്നത് ഏതൊരാള്‍ക്കും മനസിലാകുമെന്നും ജനുവരി 11ന് പ്രസിദ്ധീകരിച്ച പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഈ വിഗ് വാങ്ങിയിട്ടുള്ളവര്‍ 20,000വും 25,000വും ഒക്കെയാണ് മുടക്കിയിട്ടുള്ളത്. ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമാകുന്നതെന്നും ജെസ്‌നയുടെ പോസ്റ്റ് ചോദിച്ചിരുന്നു.

പ്രിയ സുഹൃത്തുക്കളെ, എന്റെ പേര് Jesna Emmanuel ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാൻസർ സർവൈവേഴ്സ്…

Posted by Jesna Emmanuel on Friday, January 11, 2019