അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരാണ് ഷിബു; സന്ദീപാനന്ദഗിരിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജിബാല്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് രംഗത്തു വന്ന സന്ദീപാനനന്ദഗിരിക്കെതിരെ പരിഹസിക്കുന്നവര്ക്ക് മറുപടിയുമായി സംഗീത സംവിധായകന് ബിജിബാല്. ഷിബു എന്ന പേര് വിളിച്ചാണ് സന്ദീപാനന്ദഗിരിയെ സംഘ്പരിവാര് അനുഭാവികളും ഇതര എതിരാളികളും കളിയാക്കുന്നത്. 'ഷിബു' എന്നത് മറ്റൊന്നുമല്ല 'ശിവ' എന്നാണെന്ന് ബിജിബാല് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സമര്ത്ഥിക്കുന്നു.
 | 

അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരാണ് ഷിബു; സന്ദീപാനന്ദഗിരിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജിബാല്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് രംഗത്തു വന്ന സന്ദീപാനനന്ദഗിരിക്കെതിരെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. ഷിബു എന്ന പേര് വിളിച്ചാണ് സന്ദീപാനന്ദഗിരിയെ സംഘ്പരിവാര്‍ അനുഭാവികളും ഇതര എതിരാളികളും കളിയാക്കുന്നത്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണെന്ന് ബിജിബാല്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സമര്‍ത്ഥിക്കുന്നു.

പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരാണെന്ന് ബിജിബാല്‍ പറയുന്നു. അധിക്ഷേപകരെ കളിയാക്കി ഇതൊക്കെ ശാസ്താവിന്റെ ലീലകളാണെന്നും ബിജിബാല്‍ വ്യക്തമാക്കുന്നു.

നമ്മള്‍ മലയാളികളില്‍ ചിലരുടെ പേരുകള്‍ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാള്‍, അസം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവര്‍ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ചരിക്കുന്നു. വിജയ് എന്ന വാക്ക് അവര്‍ക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാര്‍ത്ഥത്തില്‍ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണെന്നും ബിജിപാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം.

ഷിബു : ഒരു ചിന്ത.നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി…

Posted by Bijibal Maniyil on Saturday, October 27, 2018