സൈക്കിള്‍ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന് സ്കൂളിന്റെ ആദരം

മിസോറാം: താനോടിച്ച സൈക്കിള്‍ അറിയാതെ കയറി പരിക്കു പറ്റിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന 10 രൂപയുമായി ആശുപത്രിയിലെത്തിയ ആറു വയസുകാരന്റെ ചിത്രം പതിനായിരങ്ങളാണ് ഷെയര്‍ ചെയ്തത്. ഡെറക് സി. ലാല്ചാന്ഹിമ എന്ന ബാലനെ അവന്റെ സ്കൂള്‍ ഇന്ന് ആദരിച്ചു.
മിസോ സംസ്കാരത്തില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകള്‍ അണിയിച്ചാണ് ഓരോ നേട്ടത്തിനും ആദരം നല്‍കുന്നത്. അസാമാന്യ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ക്കു നല്കുന്ന ‘ടോള്ഹ്ലോഹ് പുവാന്‍’ എന്ന പേരിലുള്ള ഷാളിന്റെ പുതുക്കിയ രൂപത്തിലുള്ള ഷാളാണ് ഡെറക്കിന് സ്കൂള്‍ അധികൃതര്‍ നല്‍കിയത്. പരിക്കു പറ്റിയ സഹജീവിയെ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ഓടിയ കര്‍ത്തവ്യ ബോധത്തിനാണ് ആദരമെന്ന് വ്യക്തം.
I guess by now you all know who this adorable kid is.Derek C Lalchhanhima (age 6) is being honoured by his school and…
Posted by Sanga Says on Thursday, April 4, 2019