തമിഴ്നാട്ടില്‍ നടുറോഡില്‍ മുന്‍ കൗണ്‍സിലറെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില്‍; പ്രതികള്‍ കീഴടങ്ങി
ചെന്നൈ: മുന്‍ കൗണ്സിലറെ നടുറോഡില് വച്ച് വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നു. എ.ഐ.എ.ഡി.എം.കെ മുന് കൗണ്സിലര് ആയിരുന്ന വി. കനകരാജ്(55) ആണ് കൊല്ലപ്പെട്ടത്. ഞാറാഴ്ച രാവിലെ തിരുവണ്ണാമലൈയിലാണ് കൊലപാതകം നടന്നത്. പ്രതികള് പോലീസില് കീഴടങ്ങി. ഡിഎംകെ പ്രവര്ത്തകനായ പ്രതി ബാബു കൂട്ടാളികളായ രാജ, ശരവണന് എന്നിവരുള്പ്പെടെ മൂന്നു പേരാണ് കീഴടങ്ങിയത്.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. റിയല്‍ എസ്റേറ്റ് ഡീലുകള്‍ നടത്തി വന്നയാളാണ് കനകരാജന്‍. സ്ഥലം വാങ്ങാനായി രണ്ട് കോടി രൂപ പ്രതി ബാബു കനകരാജിന് നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കനകരാജന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയിലായിരുന്നു ആക്രമണം.
വീഡിയോ കാണാം