കുറ്റപത്രം അസംബന്ധം; സുനന്ദ ആത്മഹത്യ ചെയ്യില്ല; പ്രതികരണവുമായി ശശി തരൂര്‍
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അസംബന്ധമെന്ന് ശശി തരൂര്‍. സുനന്ദ തന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്യുമെന്ന് അവരെ അറിയാവുന്നവര്‍ വിശ്വസിക്കില്ലെന്നും ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”ഒക്ടോബര്‍ 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചത് സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ്. പിന്നീട് ആറ് മാസത്തിനുള്ളില്‍ പോലീസ് പറയുന്നത് താന്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം”. എന്നാണ് ശശി തരൂര്‍ പോസ്റ്റില്‍ പറയുന്നത്
I have taken note of the filing of this preposterous charge sheet and intend to contest it vigorously. No one who knew…
Posted by Shashi Tharoor on Monday, May 14, 2018
സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പട്യാല ഹൗസ് കോടതിയില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.