രാഹുല്‍ ഗാന്ധിയെ ‘പപ്പു’വെന്ന് കളിയാക്കി ദേശാഭിമാനി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കോണ്ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിയെ 'പപ്പു' കളിയാക്കി മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധവുമായി കോണ്ഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തില് രാഹുല് ഗാന്ധി മത്സരിക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയായിരുന്നു 'കോണ്ഗ്രസ് തകര്ച്ച പൂര്ണമാക്കാന് പപ്പു സ്ട്രൈക്ക്' എന്ന തലക്കെട്ടോടെ ദേശാഭിമാനി മുഖപ്രസംഗമെഴുതിയത്. സോഷ്യല് മീഡിയയില് വ്യാപക പ്രതിഷേധമാണ് പപ്പു പ്രയോഗത്തിനെതിരെ ഉയര്ന്നിരിക്കുന്നത്. പിന്നാലെ കോണ്ഗ്രസ് നേതാക്കളും വിമര്ശനവുമായി എത്തി.
 | 
രാഹുല്‍ ഗാന്ധിയെ ‘പപ്പു’വെന്ന് കളിയാക്കി ദേശാഭിമാനി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ കളിയാക്കി മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയായിരുന്നു ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്ന തലക്കെട്ടോടെ ദേശാഭിമാനി മുഖപ്രസംഗമെഴുതിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് പപ്പു പ്രയോഗത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനവുമായി എത്തി.

സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാമെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയല്ല ആരും വന്നാലും തോല്‍പ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്താണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഒരു നനഞ്ഞ പടക്കമായിട്ടെ കാണാനാവൂ എന്നാണ് ദേശാഭിമാനി എഡിറ്റോറിയല്‍ പരിഹസിക്കുന്നത്.