പാക് പ്രധാനമന്ത്രിയുടെ ഫെയിസ്ബുക്ക് പേജില്‍ മലയാളികളുടെ ‘പൊങ്കാല’

ജെയ്ഷെ മുഹമ്മദ് ഭീകരരുടെ താവളം ഇന്ത്യന് വ്യോമസേന ആക്രമിച്ചതിന് പിന്നാലെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫെയിസ്ബുക്ക് പേജില് മലയാളികളുടെ പൊങ്കാല. പാകിസ്ഥാനെ പരിഹസിച്ചും യുദ്ധഭീഷണി മുഴക്കിയുമാണ് കമന്റുകളേറെയും. പാകിസ്ഥാന് പ്രധാനമന്ത്രിയെ മാത്രമല്ല, ചൈനീസ് പ്രസിഡന്റിനെയും ലക്ഷ്യമിടുന്നതാണ് കമന്റുകള്.
 | 
പാക് പ്രധാനമന്ത്രിയുടെ ഫെയിസ്ബുക്ക് പേജില്‍ മലയാളികളുടെ ‘പൊങ്കാല’

കൊച്ചി: ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫെയിസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. പാകിസ്ഥാനെ പരിഹസിച്ചും യുദ്ധഭീഷണി മുഴക്കിയുമാണ് കമന്റുകളേറെയും. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ചൈനീസ് പ്രസിഡന്റിനെയും ലക്ഷ്യമിടുന്നതാണ് കമന്റുകള്‍.

ആക്രമണത്തിന് പിന്നാലെ ട്രോള്‍ പേജുകളും സജീവമാണ്. ഇമ്രാന്‍ ഖാന്റെ തിരിച്ചടി പ്രസ്താവനയ്‌ക്കെതിരെയും പരിഹാസമുയര്‍ന്നിട്ടുണ്ട്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45നും 3.53നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട്.

National Security Meeting:'This action has been done for domestic consumption being in election environment, putting…

Posted by Imran Khan (official) on Tuesday, February 26, 2019