വിവാദ കവിത അയച്ചു തന്നത് ദീപ നിഷാന്ത് തന്നെയെന്ന് എകെപിസിടിഎ
മോഷണ വിവാദത്തില് പെട്ട കവിത അയച്ചു തന്നത് അധ്യാപിക ദീപ നിഷാന്ത് തന്നെയെന്ന് എകെപിസിടിഎ. സിപിഎം ആഭിമുഖ്യമുള്ള സ്വകാര്യ കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ പ്രസിദ്ധീകരണത്തിലാണ് അങ്ങനെയിരിക്കെ എന്ന പേരില് കവിത വന്നത്.
Nov 30, 2018, 15:27 IST
| 
തിരുവനന്തപുരം: മോഷണ വിവാദത്തില് പെട്ട കവിത അയച്ചു തന്നത് അധ്യാപിക ദീപ നിഷാന്ത് തന്നെയെന്ന് എകെപിസിടിഎ. സിപിഎം ആഭിമുഖ്യമുള്ള സ്വകാര്യ കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ പ്രസിദ്ധീകരണത്തിലാണ് അങ്ങനെയിരിക്കെ എന്ന പേരില് കവിത വന്നത്.
കവിത തന്റെതാണെന്നും അതിനെ വികലമാക്കി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയാണെന്നും വ്യക്തമാക്കി കവി എസ്.കലേഷ് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജേര്‍ണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വാട്‌സാപ്പിലാണ് ദീപ കവിത അയച്ചു തന്നതെന്നും പ്രസിദ്ധീകരിക്കാമോ എന്ന ചോദിച്ചുവെന്നും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എംആര്‍ രാജേഷ് പറഞ്ഞു. ഒക്ടോബര്‍ പതിനഞ്ചാം തിയതിയാണ് കവിത അയച്ചു തന്നത്. രാജേഷ് ആണ് കവിത എത്തിച്ചതെന്ന് ജേര്‍ണലിന്റെ എഡിറ്റര്‍ സണ്ണിയും അറിയിച്ചു.