തിരുവോണമല്ല; വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

ഓണം വാമനജയന്തിയാണെന്ന സംഘപരിവാര് വാദം ശരിവെച്ചുകൊണ്ട് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. മഹാവിഷ്ണുവിന്റെ അഞ്ചാമത് അവതാരമായ വാമനന്റെ ജയന്തിക്ക് എല്ലാവര്ക്കും ആശംസകള് എന്നാണ് അമിത് ഷായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില് കുറിച്ചിരിക്കുന്നത്. വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.
 | 

തിരുവോണമല്ല; വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഓണം വാമനജയന്തിയാണെന്ന സംഘപരിവാര്‍ വാദം ശരിവെച്ചുകൊണ്ട് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. മഹാവിഷ്ണുവിന്റെ അഞ്ചാമത് അവതാരമായ വാമനന്റെ ജയന്തിക്ക് എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ് അമിത് ഷായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.

സാമ്രാജ്യത്വ ശക്തിയായിരുന്ന മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍ എന്നായിരുന്നു ശശികല ടീച്ചര്‍ ഇതേക്കുറിച്ച് പറഞ്ഞത്. വാമനന്റെ മുഖചിത്രവുമായി പ്രസിദ്ധീകരിച്ച ആര്‍എസ്എസ് മുഖപത്രം കേസരിയുടെ നിലപാട് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയിലായിരുന്നു ശശികല ഇങ്ങനെ പ്രതികരിച്ചത്.

മറ്റു സംഘപരിവാര്‍ സംഘടനകളും ഇതിനൊപ്പമുള്ള അവകാശവാദങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ബിജെപി ദേശീയാധ്യക്ഷനും രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ് കാണാം